
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവത്തോടനുബന്ധിച്ച് നാളെ മുതൽ 31 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട്ടു നിന്നു കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാവങ്ങാടു നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം.
വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ 17-ാം മൈലിൽ ആളെ ഇറക്കി തിരിച്ചു പോകണം. വലിയ ടാങ്കർ വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്തു നിർത്തിയിടണം. 30 നും 31 നും ഉച്ചയ്ക്ക് 12 മുതലാണു നിയന്ത്രണം. രാത്രി 10 വരെയായിരിക്കും നിയന്ത്രണമെന്നും കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു അറിയിച്ചു.
Traffic control on the national highway from tomorrow

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Traffic Restriction