
കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്.
Read also: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, ഭർത്താവിനെ കൊണ്ടുപോയി
ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു.
kunnamangalam kidnapp

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.