
വടകര: മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.
പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസ്സിൽ മുപ്പതോളം പേർ ഉണ്ടായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
private bus accident in vadakara

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident