
കോഴിക്കോട്: തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വടകരയില്‍ നിന്ന് പിടികൂടിയത്. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവിത പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Read also: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പുതുപ്പാടിയിൽ മധ്യവയസ്കന് അറസ്റ്റില്‍
പ്രതിയുമായി പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നുവെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സമയത്ത് എംഡിഎംഎയടക്കം പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന നിഗമനത്തിലാണ് പൊലീസ്.
Thottilpalam rape case; accused in police custody

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.