
കോഴിക്കോട്:കോഴിക്കോടിന് ഓണ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സരോവരം ബയോപാർക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് 2 കോടി 19 ലക്ഷം രൂപ അനുവദിച്ചു.
ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെ കളിസ്ഥലം, റെയിൻ ഷെൽട്ടർ, ചുറ്റുമതിൽ, വുഡൻ ആർക്ക് പാലങ്ങൾ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയൊക്കെ അടിമുടി നവീകരിക്കും. പാർക്കിൽ സിസിടിവി സ്ഥാപിക്കും. കോഴിക്കോട് ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയത്. യുഎൽസിസിക്കാണ് നവീകരണ ചുമതല.
onam gift for sarovaram biopark

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Tourism