
കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട് റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന വിധത്തിലാണ് പുതിയ സര്‍വീസുകള്‍.
new flight services announced from saudi to kerala

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.